വിഷക്കനികള്‍ക്കെതിരെ സീഡ് ക്‌ളബ്ബിന്റെേ ബാധവത്കരണ ക്‌ളാസ്

Posted By : knradmin On 14th September 2015


 

 
 
പരിയാരം: വിഷംപുരണ്ട പഴങ്ങളും പച്ചക്കറികളും ഭക്ഷണശീലങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ പരിയാരം ഗവ. ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്‌ളാസ് സംഘടിപ്പിച്ചു.
 സീഡ് അംഗങ്ങള്‍ തങ്ങളുടെ വീട്ടുമുറ്റത്ത് വിളയിച്ചെടുത്ത പാഷന്‍ ഫ്രൂട്ട് (ഫാഷന്‍ ഫ്രൂട്ട്) കൂട്ടുകാര്‍ക്കെല്ലാം നല്കിയാണ്‌ േബാധവത്കരണ ക്ലാസ് ആരംഭിച്ചത്.
തങ്ങളുടെ വീട്ടുവളപ്പില്‍ മാവ്, പ്ലാവ്, സപ്പോട്ട, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ കൂടുതല്‍ നട്ടുപിടിപ്പിക്കാനും നാടന്‍ പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും കുട്ടികള്‍ തീരുമാനമെടുത്തു. 
പ്രഥമാധ്യാപകന്‍ രവീന്ദ്രന്‍ കാവിലെ വളപ്പില്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ കെ.ജെ. എന്നിവര്‍ ക്‌ളാസ് നയിച്ചു.
 കെ.ഉഷാകുമാരി, ഏലിയാമ്മ ജോണ്‍, പുഷ്പലത എം., രമേശന്‍ ടി.വി. എന്നിവര്‍ നേതൃത്വം നല്കി.