പെരിങ്ങോം: ചട്ട്യോള്‍ എസ്.കെ.വി.യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ഇക്കോ ക്ലബ്
എരമം കുറ്റൂര്‍ പഞ്ചായത്തിലെ വിരമിച്ച അധ്യാപകരുടെ വീട്ടില്‍ ചെന്ന് അധ്യാപകരെ ആദരിച്ചു. അധ്യാപകരായ പെരുവാമ്പയിലെ എം.കെ.കരുണാകരന്‍, പി.സുജാത ഓലയമ്പാടിയിലെ കെ.എം.രാമകൃഷ്ണന്‍ കുറ്റൂരിലെ കെ.വി.ദാമോദരന്‍, ആര്‍.വിജയന്‍ എന്നിവരുടെ വീടുകളില്‍ പോയാണ് ആദരിച്ചത്. പ്രഥമാധ്യാപകന്‍ കെ.എം.രാമകൃഷ്ണന്‍, എ.കനകാംബിക, ഒ.സരസ്വതി, ആര്‍.പ്രസന്ന, സ്‌കൂള്‍ മാനേജര്‍ സി.പി.രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.