രാജപുരം: മിഠായി വാങ്ങാനും ചായകുടിക്കാനും കൊണ്ടുവരുന്ന പോക്കറ്റ്മണി ഉപയോഗിച്ച് ക്ലാസ്‌റൂം ബോര്‍ഡുകള്‍ നിര്‍മിച്ച് കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍ മാതൃകയായി. ക്ലാസില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ലാമിനേറ്റഡ് ബോര്‍ഡ് തയ്യാറാക്കിയാണ് വിദ്യാര്‍ഥികള്‍ വേറിട്ട പ്രവര്‍ത്തനം നടത്തിയത്. പ്ലസ്വണ്‍, പ്ലസ് ടു വിഭാഗങ്ങളിലായി ആറു ക്ലാസുകളിലേക്ക് 12 ബോര്‍ഡുകളാണ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയത്. ആറായിരത്തോളം രൂപ ചെലവുണ്ട്. പി.ടി.എ. പ്രസിഡന്റ് ബി.അബ്ദുള്ള, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.എം.കൃഷ്ണന്‍, സുകുമാരന്‍ പെരിയച്ചൂര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.മൈമൂന, പ്രഥമാധ്യാപകന്‍ ഷാജി ഫിലിപ്പ്, എന്‍.വി ജിനുമോന്‍, സി.സി.ജോയ് എന്നിവര്‍ പരിപാടിക്ക് നേതൃത്വംനല്കി.