പട്ടാമ്പി: പെരുമുടിയൂര്‍ ഗവ. ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള യാത്രയ്ക്ക് തടസ്സമായിനില്‍ക്കുന്ന റെയില്‍പ്പാളത്തിന് മുകളിലൂടെ മേല്പാലം പണിയണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ എം.ബി. രാജേഷ് എം.പി.ക്ക് നിവേദനംനല്‍കി. സ്‌കൂളില്‍ പണിത പുന്നശ്ശേരിസ്മാരക ഓഡിറ്റോറിയം ഉദ്ഘാടനംചെയ്യാന്‍ എം.പി. എത്തിയപ്പോഴാണ് നിവേദനം നല്‍കിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. അയ്യപ്പന്‍, സീഡ് റിപ്പോര്‍ട്ടര്‍ അര്‍ജുന്‍രാജ്, മറ്റ് സീഡ് അംഗങ്ങള്‍ എന്നിവര്‍ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.