ലോക നാളികേരദിനം: സ്‌കൂളില്‍ തെങ്ങിന്‍തൈ നട്ടു

Posted By : knradmin On 5th September 2015


 

 
 
ഇരിട്ടി: ലോക നാളികേരദിനാചരണത്തോടനുബന്ധിച്ച് കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ മാതൃഭൂമി 'സീഡ്' ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍പരിസരത്ത് തെങ്ങിന്‍തൈ നട്ടു. പരിപാടിയുടെ ഉദ്ഘാടനം  കൃഷി ഓഫീസര്‍ പി.നാരായണന്‍ നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് എം.വിജയന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു.
കൃഷി ഉദ്യോഗസ്ഥരായ കെ.പി.മഹേഷ്, പി.പി.റാഷിദ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
പ്രഥമാധ്യാപകന്‍ ഇ.ലക്ഷ്മണന്‍ സ്വാഗതവും  സുരേഷ് സാബു നന്ദിയും പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് റൂറല്‍ ബാക്ക്യാര്‍ഡ് പൗള്‍ട്രി ഡെവലപ്‌മെന്റ് പ്രോജക്ട് പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ പൗള്‍ട്രി ക്‌ളബ്  സ്‌കൂളില്‍ രൂപവത്കരിച്ചു.
തിരഞ്ഞെടുക്കപ്പെട്ട 55 കുട്ടികള്‍ക്ക് അഞ്ചുവീതം കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും വിതരണംചെയ്തു. പരിപാടി പ്രഥമാധ്യാപകന്‍ ഇ.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.
ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.ശ്രീനിവാസന്‍, ടി.എ.ദിര്‍ഷാദ്, പി.ടി.എ. ഐ.കെ.വിജയരാജന്‍, എം.ശ്രീനിവാസന്‍, സുരേഷ് സാബു, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കെ.അബ്ദുള്‍ അസീസ്, കെ.ലളിത എന്നിവര്‍ സംസാരിച്ചു.
സംസ്‌കൃതം ക്‌ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതദിനാചരണം നടത്തി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാട്, എം.ശ്രീനിവാസന്‍, കെ.അര്‍ച്ചന, നന്ദന, സായന്ദ്, രാധാരവീന്ദ്രന്‍, ഋതികാ ശ്രീലേഷ് എന്നിവര്‍ സംബന്ധിച്ചു.