കൊട്ടില: ജൈവവൈവിധ്യങ്ങളുടെ മടിത്തട്ടായ മാടായിപ്പാറയിലേക്ക് കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'മാതൃഭൂമി' സീഡംഗങ്ങള്‍ പഠനയാത്ര നടത്തി. വൈവിധ്യമാര്‍ന്ന പൂക്കളും അപൂര്‍വയിനം പൂമ്പാറ്റകളും കുട്ടികളുടെ മനംകവര്‍ന്നു. മാടായിപ്പാറയിലെ ചരിത്രശേഷിപ്പുകളായ ജൂതക്കുളവും മാടായിക്കോട്ടയും വടുകുന്ദതടാകവും കുട്ടികള്‍ സന്ദര്‍ശിച്ചു. മാടായിപ്പാറയെ ജൈവവൈവിധ്യ പഠനകേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍, അധ്യാപികമാരായ സുമതി, രമണി എന്നിവര്‍ നേതൃത്വംനല്കി