നാടന്‍ ഇലക്കറികളുമായി നാട്ടറിവ്ദിനാചരണം

Posted By : knradmin On 5th September 2015


 

 
കൊട്ടില: വിഷമയമായ പച്ചക്കറികള്‍ക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാട്ടറിവ്ദിനാചരണം നടത്തി. 
നാടന്‍ ഇലക്കറി വിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനം സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കുമ്പളം, പയര്‍, തവര, ചേമ്പ്, മുരിങ്ങ, വിവിധയിനം ചീര, കൊടൂത്ത തുടങ്ങ 15 ഓളം ഇലക്കറിത്തോരന്‍ അമ്മമാരുടെ സഹായത്തോടെ തയ്യാറാക്കി എല്ലാവിദ്യാര്‍ഥികള്‍ക്കും വിളമ്പി. പരിപാടി പ്രഥമാധ്യാപകന്‍ വി.ഗോപിനാഥന്‍ ഉദ്ഘാടനംചെയ്തു. അധ്യാപകരായ ഡീസ് കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍, പുഷ്പകുമാരി, പ്രസന്ന, ശാരദ എന്നിവര്‍ നേതൃത്വംനല്കി.