പ്രകൃതിക്കും മനുഷ്യനും കാരുണ്യാമൃതം ഒരുക്കാന്‍ വാക്കനാട്ടെ സീഡ് യൂണിറ്റ്

Posted By : klmadmin On 18th August 2013


എഴുകോണ്‍: 'പ്രകൃതിക്കും മനുഷ്യനും കാരുണ്യാമൃതം' എന്ന മുദ്രാവാക്യവുമായി വാക്കനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് ഈ വര്‍ഷത്തെ പദ്ധതി തുടങ്ങി.
ജില്ലാ പഞ്ചായത്ത് അംഗം സിന്ധു രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജലം, ഭക്ഷണം, ജീവന്‍ എന്നിവ സംരക്ഷിക്കാന്‍ മാതൃഭൂമി സ്‌കൂള്‍ കുട്ടികളിലൂടെ നടപ്പാക്കുന്ന സീഡ് പദ്ധതി മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു.
പി.ടി.എ. പ്രസിഡന്റ് എം.ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.രമണി സമ്മാനദാനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.ആദര്‍ശ്കുമാര്‍, ഗ്രാമപ്പഞ്ചായത്ത് അംഗം ടി.സി.പുഷ്പകുമാരി, മാതൃഭൂമി ലേഖകന്‍ എഴുകോണ്‍ സന്തോഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സുരേന്ദ്രനാഥ്, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് സി.എസ്.ഹര്‍ഷകുമാര്‍, ഹൈസ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ബിസ്മില്ലാഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍.ഉഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എല്‍.അജിതകുമാരി നന്ദിയും പറഞ്ഞു. മുന്‍വര്‍ഷത്തെ സീഡ് ക്യാപ്റ്റന്‍ ജി.അനിരുദ്ധന്‍, ക്വിസ് മത്സരവിജയികളായ ആനന്ദ് ജയന്‍, അഖില്‍ ബി. എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.