പൂക്കളമൊരുക്കാന്‍ ചെടികള്‍ നട്ടുവളര്‍ത്തി വിദ്യാര്‍ഥി

Posted By : knradmin On 5th September 2015


 

 
കയരളം: കഴിഞ്ഞവര്‍ഷം വിപണിയില്‍നിന്ന് വാങ്ങിയ പൂക്കള്‍ മത്സരത്തിന് ഉപയോഗിക്കാന്‍ പറ്റാതെ വന്നപ്പോള്‍ യഷ് തീരുമാനിച്ചു, ഇത്തവണ സ്വന്തമായി നട്ടുവളര്‍ത്തിയ ചെടിയിലെ നാടന്‍പൂക്കളുപയോഗിച്ച് പൂക്കളമൊരുക്കണം.
വിചാരിച്ചതുപോലെ യഷിന്റെ തോട്ടം ഓണക്കാലത്ത് പൂത്തു. ചെത്തി, മന്ദാരം, കാശിത്തുമ്പ, നാലുമണിപ്പൂവ്, വാടാര്‍മല്ലി, പനിനീര്‍, മല്ലിക ഇങ്ങനെ 17 തരം പൂച്ചെടികളാണ് യഷ് നട്ടുവളര്‍ത്തിയത്. എല്ലാദിവസവും രാവിലെ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതും പരിചരിക്കുന്നതുമെല്ലാം ഈ കൊച്ചുമിടുക്കനാണ്.കയരളം എ.യു.പി. സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിയായ യഷ് മാതൃഭൂമി സീഡ് ക്ലബ് അംഗവുമാണ്. കെ.പ്രകാശിന്റെയും റീഷയുടെയും മകനാണ്. സഹോദരന്‍ ദീപക് ലാല്‍.