കേരവൃക്ഷസന്ദേശവുമായി സീഡ് പ്രവര്‍ത്തകര്‍

Posted By : ptaadmin On 4th September 2015


 പന്തളം: നാളികേരദിനാചരണത്തിന്റെ ഭാഗമായി പൂഴിക്കാട് ഗവ. യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ തെങ്ങിന്‍തൈകളുമായി വീട് കയറി.
തെങ്ങുകൃഷി പരിപോഷിപ്പിക്കുന്നതിനും തെങ്ങിനെ പരിപാലിക്കുന്നതിനും വേണ്ട സന്ദേശവുമായാണ് അവര്‍ വീടുകളിലെത്തിയത്. പൂഴിക്കാട് ഹരിഹരജ വിലാസത്തില്‍ ചന്ദ്രനുണ്ണിത്താന്റെയും ചന്ദ്രിക തമ്പുരാട്ടിയുടെയും പറമ്പില്‍ അവര്‍ തെങ്ങിന്‍തൈനട്ടു.
സ്‌കൂളില്‍ തെങ്ങിന്റെ വിവിധ ഉല്പന്നങ്ങളെയും കൃഷിരീതിയെപ്പറ്റിയും ക്ലൂസ് നടന്നു. പ്രഥമാധ്യാപകന്‍ ടി.ജെ. ഗോപിനാഥന്‍പിള്ള, സീഡ്‌കോ-ഓര്‍ഡിനേറ്റര്‍ ആനിയമ്മ ജേക്കബ്, അധ്യാപകരായ പി. കൃഷ്ണന്‍നായര്‍, ജെ. കൃഷ്ണകുമാര്‍, ദീലീപ്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.