ആരുമില്ലാത്തവര്‍ക്ക് ഓണക്കോടിയുമായി സീഡ് കൂട്ടുകാര്‍

Posted By : ksdadmin On 3rd September 2015


 

 
രാജപുരം: സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റെയും സന്ദേശവുമായി തീരുവോണമെത്തിയപ്പോള്‍ ആരുമില്ലാത്തവര്‍ക്ക് ഓണക്കോടിയുമായി സീഡ് കൂട്ടുകാരെത്തി. പനത്തടി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെപോകുന്ന കിടപ്പുരോഗികള്‍ക്കും നിരാലംബര്‍ക്കും പുതുവസ്ത്രങ്ങളുമായി വീടുകളിലെത്തിയത്. സീഡ് കുട്ടുകാര്‍ പോക്കറ്റുമണിയായി ലഭിച്ച ചില്ലറത്തുട്ടുകള്‍ സ്വരൂപിച്ചാണ് വസ്ത്രങ്ങള്‍ വാങ്ങിനല്കിയത്. നന്മയുടെ പ്രകാശം പരത്തിയ പരിപാടിക്ക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജീവ, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സീമ, കെ.എസ്.ഷിജ, എം.ജെ.ഗൗതം, മരിയ, ജസ്റ്റിന്‍ ദേവപ്രയാഗ് എന്നിവര്‍ നേതൃത്വംനല്കി.