കുണ്ടാര്: കുണ്ടാര് എ.യു.പി. സ്‌കൂളിലെ കുട്ടികള് കൃഷി അറിയാന് യാത്ര നടത്തി.
പതിവെക്കല്, ലേയറിങ് തുടങ്ങിയ നൂതന കൃഷിരീതികള് പഠിക്കാന് ആഡൂര് കശുവണ്ടി പ്ലാന്റേഷനിലെ പടിയത്തടുക്ക നഴ്‌സറിയാണ് കുട്ടികള് സന്ദര്ശിച്ചത്.
'മണ്ണില് പൊന്ന്വിളയിക്കാന്' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഏഴാംക്ലാസിലെ കുട്ടികള് എത്തിയത്.
തൈകള് ഉത്പാദിപ്പിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്, പരിചരണം, വളപ്രയോഗം എന്നിവയെക്കുറിച്ച് നഴ്‌സറി ജീവനക്കാരായ കൃഷ്ണഭൈര, ഈശ്വരനായ്ക്, വിശ്വനാഥന് എന്നിവര്‍ ക്ലാസെടുത്തു.
കശുമാവ്, മാവ്, കുരുമുളക് എന്നിവയുടെ തൈകള് നൂതനരീതിയില് ഉത്പാദിപ്പിക്കുന്നത് കുട്ടികള് നേരിട്ടു മനസ്സിലാക്കി.
യാത്രയ്ക്ക് അധ്യാപകരായ കെ.പ്രശാന്ത്, അനീഷ്രാജ്, നയന്കുമാര് എന്നിവര് നേതൃത്വംനല്കി.