സീഡ് അംഗങ്ങളുമായി സംവദിക്കാന്‍ വൃക്ഷമിത്ര പുരസ്‌കാരജേതാവ് എത്തി

Posted By : pkdadmin On 2nd September 2015


കല്ലുവഴി: കല്ലുവഴി എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുമായി സംവദിക്കാന്‍ വൃക്ഷമിത്ര പുരസ്‌കാരജേതാവ് പ്രൊഫ. ശോഭീന്ദ്രന്‍ എത്തി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തു. ഗ്രീന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തകനായ ഷൗക്കത്തലി സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് രാജന്‍ അധ്യക്ഷനായി.
പ്രധാനാധ്യാപകന്‍ എ.ആര്‍. ശ്രീകുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് നാരായണന്‍ കുട്ടി, കെ. ശ്രീകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി. കാഞ്ചന, സീഡ് കണ്‍വീനര്‍ ഗായത്രി, സീഡ് റിപ്പോര്‍ട്ടര്‍ അഞ്ജലി കൃഷ്ണ, സൂരജ്, ടി. ശ്രീലത, പി.ആര്‍. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.