എട്ടാംക്ലൂസുകാരന്റെ പച്ചക്കറിത്തോട്ടത്തിന് അംഗീകാരം

Posted By : tcradmin On 2nd September 2015


ആളൂര്‍: സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്ത വിത്തുകള്‍ പ്രയോജനപ്പെടുത്തി ജൈവ പച്ചക്കറിത്തോട്ടമൊരുക്കിയ വിദ്യാര്‍ഥിക്ക് ആളൂര്‍ പഞ്ചായത്തിന്റെ അംഗീകാരം. രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയും വെള്ളാഞ്ചിറ വെള്ളൂര്‍ സുകുമാരന്റെ മകനുമായ കാര്‍ത്തിക് ആണ് മികച്ച നേട്ടം കൈവരിച്ചത്.
പ്രദേശവാസികളായ കര്‍ഷകരാണ് വിവരം കൃഷിഭവന്‍ മുഖേന പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവനില്‍നിന്ന് ഉദ്യോഗസ്ഥരെത്തി കൃഷിയിടം സന്ദര്‍ശിച്ച് വീട്ടുമുറ്റത്തെ കൃഷിയിലൂടെ നേട്ടമുണ്ടാക്കിയ കാര്‍ത്തികിനെ അഭിനന്ദിച്ചു. ആളൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷക വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കാരത്തിക്കിന് സമ്മാനിച്ചു. വിദ്യാലയത്തില്‍ അനുമോദനസദസ്സും സംഘടിപ്പിച്ചു.