ജലാശയ സംരക്ഷണവുമായി സീഡ് വിദ്യാര്‍ത്ഥികള്‍

Posted By : tcradmin On 17th August 2013


ഇരിങ്ങാലക്കുട: ചണ്ടിയും പായലുകളും മാറ്റി ജലാശയം വൃത്തിയാക്കാന്‍ സീഡ് വിദ്യാര്‍ത്ഥികളെത്തി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് സമീപത്തെ ഓങ്ങിച്ചിറ വൃത്തിയാക്കാന്‍ രംഗത്തിറങ്ങിയത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് പായലുകളും ചണ്ടിയും തടസ്സമാകുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് സീഡ് അംഗങ്ങള്‍ രംഗത്തിറങ്ങിയത്. പ്രധാനാദ്ധ്യാപകന്‍ കെ.എ. വുഡ്രോ വില്‍സന്‍, കോ-ഓഡിനേറ്റര്‍ രമ കെ. മേനോന്‍, ആള്‍ഡ്രിന്‍ ജെയിംസ്, കെ.എസ്. ഗിരിജ, എ.സി. സുരേഷ്, പി. സുനില്‍, വിദ്യാര്‍ത്ഥികളായ ജോമോന്‍ വി.എസ്, ടോബിന്‍, ലൈജോ, ശ്രീലക്ഷ്മി, എബി വര്‍ഗ്ഗീസ്, ദീപ, അരുണിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.