കാരാകുറുശ്ശി സ്‌കൂളിന് പച്ചക്കറിത്തോട്ടമായി

Posted By : pkdadmin On 26th August 2015


കാരാകുറുശ്ശി: ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ സീഡ് പ്രവര്‍ത്തകര്‍ കാരാകുറുശ്ശി ഗവ. ഹൈസ്‌കൂളില്‍ പച്ചക്കറിത്തോട്ടമൊരുക്കി.
പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കൃഷി ഓഫീസര്‍ ആര്‍. മോഹനരാജന്‍ നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് ബാലചന്ദ്രന്‍, അധ്യാപകരായ പ്രസന്ന, ഗോപകുമാര്‍, രജനി, കെ.കെ. മണികണ്ഠന്‍, സ്റ്റാഫ് സെക്രട്ടറി ലത്തീഫ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വീരാപ്പു എന്നിവര്‍ പ്രസംഗിച്ചു.