മലപ്പുറം: എളമ്പുലാശ്ശേരി എ.എൽ.പി. സ്‌കൂളിൽ ഓണച്ചന്ത തുടങ്ങി

Posted By : mlpadmin On 25th August 2015


 തേഞ്ഞിപ്പലം: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എളമ്പുലാശ്ശേരി എ.എൽ.പി. സ്‌കൂളിൽ ഓണച്ചന്ത തുടങ്ങി. 

ജൈവപച്ചക്കറികൾ, മായംകലരാത്ത മസാലപ്പൊടികൾ, അരിപ്പൊടി, അച്ചാറുകൾ, പലഹാരങ്ങൾ എന്നിവ ചന്തയിലെത്തിച്ചിരുന്നു.
വില്പനയിലൂടെയുള്ള ലാഭം ജില്ലാപഞ്ചായത്തിന്റെ വൃക്കരോഗബാധിതരെ സഹായിക്കുന്നതിനുള്ള ഫണ്ടിലേക്ക് നൽകും. വിദ്യാർഥികളിൽനിന്ന് ഉത്പന്നങ്ങൾവാങ്ങി അഡ്വ. കെ.എൻ.എ. ഖാദർ ഓണച്ചന്ത ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ. പ്രസിഡന്റ് സി. മുഹമ്മദ് ഹനീഫ അധ്യക്ഷതവഹിച്ചു. 
ജെ.സി.ഐ കോട്ടയ്ക്കൽ ചാപ്റ്റർ വനിതാവിഭാഗം പ്രസിഡന്റ് ശ്രീലത സുധീഷ്, സുധീഷ് പള്ളിപ്പുറത്ത്, ഷാജി കാടേങ്ങൽ, സ്‌കൂൾ പ്രഥമാധ്യാപിക പി.എം. ഷർമിള, പി. മുഹമ്മദ് ഹസ്സൻ എന്നിവർ പ്രസംഗിച്ചു.