മലപ്പുറം:ചെങ്ങര ഗവ. യു.പി. സ്‌കൂളിൽ കർഷകദിനാചരണം

Posted By : mlpadmin On 25th August 2015


ചെങ്ങര: ചെങ്ങര ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ കീഴിൽ കർഷകദിനാചരണം നടത്തി. സ്‌കൂള് ഹരിതസേനയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മുഹമ്മദ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തിലെ മികച്ച  കർഷകരെ ആദരിച്ചു. എം.കെ. മുഹമ്മദലി, കൃഷ്ണദാസ്, പുളിക്കൽ സൈതാജി, മുക്കണ്ണൻ കുഞ്ഞാലി, പാറയ്ക്കൽ വേലു, കെ. കദീജ, ഇ.െക. സുലൈമാൻ, മൂസക്കുട്ടി ഇരുമ്പൻ, ഗോപാലൻ പാറയ്ക്കൽ, കെ.പി. അബ്ദുസ്സലാം, ടി.കെ. ബാലകൃഷ്ണൻ, വി.പി. ഷഫീഖ് എന്നിവരെയാണ് ആദരിച്ചത്. ഗഫൂർ ആമയൂർ അധ്യക്ഷതവഹിച്ചു. 'കൃഷിയും നൂതന സാങ്കേതികവിദ്യകളും' എന്നവിഷയത്തില് ആനക്കയം ആർ.എസ്. ഫാം മാനേജർ ജുബൈൽ ക്ലാസെടുത്തു. 'അടുക്കളത്തോട്ടവും ഭക്ഷ്യസുരക്ഷയും' എന്ന വിഷയത്തിൽ വിദ്യാർഥികൾ െസമിനാർ അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ എം.സി. ജോസ്, കെ.പി. റംല, ടി. അബ്ദുറഹ്മാൻ, ഉണ്ണ്യേൻകുട്ടി, പി.ഒ. റോയ് തോമസ് എന്നിവർ പ്രസംഗിച്ചു.