ഊര്‍ജസംരക്ഷണ മാര്‍ഗരേഖ പുറത്തിറക്കി

Posted By : Seed SPOC, Alappuzha On 17th August 2013


മുതുകുളം: മുതുകുളം വടക്ക് എസ്.എന്‍.വി. യു.പി.സ്കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊര്‍ജസംരക്ഷണ മാര്‍ഗരേഖ പുറത്തിറക്കി. മാതൃഭൂമി സീഡ് കൈപ്പുസ്തകത്തിലെ ആശയങ്ങളാണ് മാര്‍ഗരേഖയില്‍ ആമുഖമായി ചേര്‍ത്തിരിക്കുന്നത്. ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥി പ്രണവ് ബിനിലിന് ആദ്യകോപ്പി നല്‍കി ഹെഡ്മിസ്ട്രസ്സ് കെ.സതിയമ്മ പ്രകാശനം ചെയ്തു. വൈദ്യുതി ഉപയോഗം കുറച്ച് ഊര്‍ജം ലാഭിക്കാന്‍ സമൂഹത്തെ ബോധവത്കരിക്കുകയാണ് മാര്‍ഗരേഖയുടെ ഉദ്ദേശ്യം. വിദ്യാര്‍ഥികള്‍ സ്വന്തം വീടുകളിലും സമീപ വീടുകളിലും മാര്‍ഗരേഖയിലെ ആശയങ്ങള്‍പ്രചരിപ്പിക്കും.