സീഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം

Posted By : pkdadmin On 24th August 2015


നടുവട്ടം: രായിരനല്ലൂര്‍ എ.യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വാഷിങ്പൗഡര്‍ യൂണിറ്റിലൂടെ സമാഹരിച്ച തുകയിലൂടെയാണ് ഓണക്കിറ്റ് വാങ്ങി പാവപ്പെട്ട കുടുംബങ്ങളിലേക്ക് എത്തിച്ചത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.ജി. അജിത്ത്, പി.ടി.എ. പ്രസിഡന്റ് ഒ.ടി. സുബൈര്‍, ഗീവസ്രാജ് എന്നിവര്‍ നേതൃത്വം നല്‍കി.