മണ്ണിനെക്കുറിച്ചറിയാന്‍ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍ കൃഷിയിടങ്ങളില്‍

Posted By : pkdadmin On 24th August 2015


ചിറ്റൂര്‍: പാഠശാല ഹൈസ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടി കര്‍ഷകര്‍ മണ്ണിനെക്കുറിച്ചറിയാന്‍ പെരുമാട്ടിയിലെത്തി. ഈ വര്‍ഷത്തെ കേരകേസരി അവാര്‍ഡ് ജേതാവ് നാരായണന്‍കുട്ടിയുടെ കൃഷിയിടമാണ് കുട്ടികര്‍ഷകര്‍ പഠനവിധേയമാക്കിയത്. നാരായണന്‍കുട്ടിയുടെ തോട്ടത്തിലെ തെങ്ങ്, ജാതി, വാഴ എന്നിവയുടെ ഉത്പാദനം, വിപണനം, വളപ്രയോഗം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു.
സമ്മിശ്ര കൃഷിചെയ്യുന്ന ഗോപിനാഥന്റെ കൃഷിസ്ഥലവും സന്ദര്‍ശിച്ചു. ഈ കര്‍ഷകന്റെ വീട്ടില്‍ സൂക്ഷിച്ച പഴയകാല കൃഷിയുപകരണങ്ങളായ നുകം, കുട്ട, വട്ടി, മുറം, പറ, ഇടങ്ങഴി, നാഴി, പത്തായം എന്നിവ കൊച്ചുകര്‍ഷകര്‍ക്ക് കൗതുകമായി. െജെവ പച്ചക്കറിത്തോട്ടങ്ങളിലും അവര്‍ എത്തി വിവരശേഖരണം നടത്തി. അടുക്കളത്തോട്ടത്തിനുള്ള പച്ചക്കറിവിത്തുകളും വാങ്ങി.
കോ-ഓര്‍ഡിനേറ്റര്‍മാരായ സുശീല, ഗീത എന്നിവര്‍ നേതൃത്വം നല്‍കി.