101 പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു

Posted By : pkdadmin On 24th August 2015


 

അലനല്ലൂര്‍: അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനത്തില്‍ 101 പ്ലാവിന്‍ തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനുള്ള പ്രത്യേകപദ്ധതിയുടെ ഭാഗമായാണ് തൈകള്‍ വിതരണം ചെയ്തത്.
അലനല്ലൂര്‍ ക്ഷീരോത്പാദകസംഘം പ്രസിഡന്റ് രവീന്ദ്രന്‍ ചൂരക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സുദര്‍ശനകുമാര്‍, എ. ഷഹര്‍ബാന്‍, ഷീബ, അനീസ, ശാഹിദ എന്നിവര്‍ സംസാരിച്ചു.