കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്‌കൂളില്‍ പച്ചക്കറിപ്രദര്‍ശനം

Posted By : knradmin On 22nd August 2015


 

 
കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെയും കാര്‍ഷിക ക്‌ളബ്ബിന്റെയും നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ വീടുകളില്‍ വിളയിച്ച പച്ചക്കറികളുടെ പ്രദര്‍ശനം നടന്നു. ഈ വര്‍ഷത്തെ ഓണാഘോഷം വിഷമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയില്‍ വയലില്‍വിളഞ്ഞ കാബേജ് മുതല്‍ മുരിങ്ങവരെ ശേഖരിക്കാന്‍ കഴിഞ്ഞു. പച്ചമുളക്, കറിവേപ്പില, പപ്പായ, മത്തന്‍, പച്ചക്കായ, കപ്പ, വെണ്ട, തേങ്ങ തുടങ്ങിയവ സ്‌കൂളിലെ അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച നടക്കുന്ന ഓണസദ്യയ്ക്ക്  വിഭവങ്ങളാകും. പ്രവര്‍ത്തനങ്ങള്‍ക്ക് സി.രാമകൃഷ്ണന്‍, കെ.അരവിന്ദന്‍, സി.എം.അശോകന്‍, പി.ഷൗക്കത്തലി, സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.പി.സരീഷ്, പങ്കജാക്ഷി, ഹേമന്ദ്, അക്ഷര, അനയ് എന്നിവര്‍ നേതൃത്വംനല്കി.