കര്‍ഷകദിനം ആചരിച്ചു

Posted By : knradmin On 22nd August 2015


 
പരിയാരം: പരമ്പരാഗത കാര്‍ഷികരീതിയെയും കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചും കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ പരിയാരം ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 'മാതൃഭൂമി' സീഡ് ക്‌ളബ് കര്‍ഷകദിനം ആചരിച്ചു. പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറത്തിന്റെ ഫോട്ടോ പ്രദര്‍ശനവും നടന്നു. സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ ഷെറിന്‍ തോമസ് കര്‍ഷകരെ ആദരിച്ചു. നവീന കൃഷിരീതിയുടെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസര്‍ നിഷ ജി. ക്‌ളാസെടുത്തു. കാര്‍ഷിക സംസ്‌കാരത്തെയും കൃഷിയുടെ പ്രധാന്യത്തെയും വിളിച്ചോതുന്ന 'കൃഷിപ്പാട്ട്' എന്ന സംഗീതശില്പം അരങ്ങേറി. കാര്‍ഷിക ദിനാചരണത്തിന് മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സന്ധ്യ സുധീഷ്, ബിന്ദു സുരേന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്കി.