ഔഷധസസ്യങ്ങളെ അറിയാന്‍ സീഡ് കുട്ടികള്‍

Posted By : ksdadmin On 22nd August 2015


 

 
ചെറുവത്തൂര്‍: പ്രകൃതിയിെല ഔഷധസസ്യങ്ങളെക്കുറിച്ച് അറിയാനും അവയുടെ ഗുണങ്ങള്‍ തിരിച്ചറിയാനും പഠനംനടത്തുകയാണ് തുരുത്തി ആര്‍.യു.ഇ.എം.എച്ച്.എസ്സിലെ വിദ്യാര്‍ഥികള്‍. 
ആയുര്‍വേദ ഡോക്ടറും മാത്തില്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകനുമായ എന്‍.േദവരാജന്‍ ഔഷധസസ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സി.പദ്മനാഭന്‍, അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി ഭാരവാഹികളായ എ.മൂസക്കുട്ടി, യു.പി.പി.ഇഖ്ബാല്‍, സീഡ്‌ േകാ ഓര്‍ഡിേനറ്റര്‍മാരായ െക.വി.ഷീജ, കെ.ലളിത, സീന കല്യാല്‍, എ.ടി.വി.സത്യഭാമ എന്നിവര്‍ േനതൃത്വംനല്കി. തുടര്‍പ്രവര്‍ത്തനമായി സ്‌കൂളില്‍ ഔഷധസസ്യത്തോട്ടം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സീഡ് ക്ലബ് അംഗങ്ങള്‍.