പറക്കോട്: വിഷമയമില്ലാത്ത പച്ചക്കറി എന്ന ആശയം സാധ്യമാകണമെങ്കില്‍ പഴയ കാര്‍ഷികസംസ്‌കാരത്തിലേക്ക് നമ്മള്‍ തിരിച്ചുപോകണമെന്ന സന്ദേശം നല്‍കി പറക്കോട് എന്‍.എസ്. എല്‍.പി.സ്‌കൂളില്‍ കര്‍ഷകദിനാചരണം നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനായ പാലവിള കിഴക്കേതില്‍ രാമനെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിജി ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.ആശ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ബിന്ദു, ആര്‍.കനകവല്ലിയമ്മ, ജി.കെ.ലീല, സുധ, റെജി, അജിത എന്നിവര്‍ സംസാരിച്ചു.