ചത്തിയറ വി.എച്ച്.എസ്.എസ്. മാനേജര്‍ കെ.എ. രുക്മിണിയമ്മ താമരക്കുളം പി.എച്ച്.സെന്റര്‍ വളപ്പില്‍ ഔഷധ വൃക്ഷത്തൈ നടുന്നു ചാരുംമൂട് : മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായി ആസ്പത്രിവളപ്പില്‍ ഔഷധ വൃക്ഷത്തൈകള്‍ നട്ട് ചത്തിയറ വി.എച്ച്.എസ്.എസ്. സ്‌കൂളിലെ മാതൃഭൂമി നന്മ ക്ലബ്.
താമരക്കുളം പ്രാഥമിക ആരോഗ്യകേന്ദ്രം വളപ്പിലാണ് വൃക്ഷത്തൈകള്‍ നട്ടത്.
സ്‌കൂള്‍ മാനേജര്‍ കെ.എ.രുക്മിണിയമ്മ വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ജി.വേണു, പി.ടി.എ.പ്രസിഡന്റ് എസ്.മുരളി, നന്മ കോഓര്‍ഡിനേറ്റര്‍ ജെ.അജിത്ത്കുമാര്‍, വി.രാജു, കെ.എന്‍.അശോക്കുമാര്‍, കെ.എന്‍.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.