വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം

Posted By : tcradmin On 14th August 2013


 
വടക്കാഞ്ചേരി: ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെസീഡിന്റെ ഭാഗമായി ഔഷധക്കഞ്ഞി തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.
 

പ്രധാനാധ്യാപിക അജിതകുമാരി ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.എന്‍. ശാന്ത, പി.ടി.എ. പ്രസിഡന്റ് ഉമ്മര്‍ നദീറ, ബി. ശാന്ത, കെ.സി. ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദശപുഷ്പങ്ങള്‍, പത്തിലകള്‍, ഔഷധക്കൂട്ടുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.