കുളപ്പുള്ളി: ഷൊറണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡ് ക്ലബ്ബും സംയുക്തമായി കര്‍ഷകദിനാചരണം നടത്തി. കൃഷിഭവനില്‍നിന്ന് ലഭിച്ച വിത്തുകള്‍ പ്രദേശത്തെ വീടുകളില്‍ വിദ്യാര്‍ഥികള്‍ നട്ടു. കര്‍ഷകനായ കെ.ടി. മുഹമ്മദിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
നഗരസഭാ കൗണ്‍സിലര്‍ ടി.കെ. ഹമീദ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ സി.വി. ഷാബു നിര്‍വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. പ്രദീപ്, സി.കെ. കൃഷ്ണകാന്ത്, പി.എസ്. സന്ദീപ്, കെ.എം. ശ്രീദേവി, ഫസീല, ടി.കെ. ദീപ്തി എന്നിവര്‍ സംസാരിച്ചു.