സ്വാമിനാഥ വിദ്യാലയത്തില്‍ സീഡ് ക്ലബ്ബ് പച്ചക്കറിക്കൃഷി തുടങ്ങി

Posted By : pkdadmin On 18th August 2015


 ആനക്കര: കാര്‍ഷികക്ലബ്ബും സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ചേര്‍ന്ന് സ്വാമിനാഥ വിദ്യാലയത്തില്‍ പച്ചക്കറിക്കൃഷി തുടങ്ങി. പച്ചക്കറികള്‍ക്കുപുറമേ ഇത്തവണ കപ്പ കൂടി കൃഷി ചെയ്യുന്നുണ്ട്. സ്‌കൂളിനുസമീപത്തെ ഒഴിഞ്ഞ സ്ഥലം വൃത്തിയാക്കിയാണ് കൃഷിചെയ്യുന്നത്. സംസ്ഥാനത്തെ മികച്ച കാര്‍ഷിക വിദ്യാലയങ്ങളില്‍ ഒന്നായി കഴിഞ്ഞതവണ ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചീരയും വഴുതനയുമൊക്കെ സ്‌കൂളിലെ 1200ലധികം കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിച്ചശേഷവും വില്‍ക്കുന്ന വിദ്യാലയമാണിത്. ആനക്കര കൃഷിഭവന്റെ സഹായവുമുണ്ട്.