ആമയൂര്‍ സൗത്ത് എ.യു.പി.സ്‌കൂളില്‍ ഔഷധത്തോട്ടവും കുട്ടിവനവും

Posted By : pkdadmin On 18th August 2015


 കൊപ്പം: ആമയൂര്‍ സൗത്ത് യു.പി.സ്‌കൂളില്‍ സീഡ് ക്ലബ്ബ് ഔഷധത്തോട്ടം ആരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ എന്‍.പി. വാസുദേവന്‍നായര്‍ തോട്ടത്തില്‍ ഔഷധസസ്യംനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വനംവകുപ്പിന്റെ 'കുട്ടിവനം' പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. 
പൂര്‍വവിദ്യാര്‍ഥിയും സംഗീത സംവിധായകനുമായ യൂനസ് സിയോ 'കുട്ടിവനം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
മുന്‍ രാഷട്രപതി എ.പി.ജെ.അബദ്ുല്‍കലാം അനുസ്മരണ പരിപാടിയുടെ ഭാഗമായിനടന്ന പതിപ്പ് പ്രകാശനം സയന്‍സ്‌ക്ലബ്ബ് കണ്‍വീനര്‍ കെ.എം. പത്മജ നിര്‍വഹിച്ചു. കലാമിന്റെ സ്മരണയ്ക്കായി തെച്ചിത്തൈ പി.ടി.എ. പ്രസിഡന്റ് ഉമ്മര്‍ നട്ടു. 
സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.പി. വീണ, അബ്ദുള്‍സമദ്, പൂര്‍വവിദ്യാര്‍ഥികളായ അബു താഹിര്‍, ഷമീര്‍, മണികണ്ഠന്‍, ഒ.പി. ഗഫൂര്‍, യൂനസ്, അഷറഫ്, വിദ്യാര്‍ഥികളായ അനാമിക, അന്‍ഷിദ, സാന്ദ്ര, അഞ്ജലി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.