നാലുകണ്ടം സ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് വിത്തിറക്കി

Posted By : pkdadmin On 18th August 2015


 അലനല്ലൂര്‍: എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരനെല്‍ക്കൃഷിക്ക് വിത്തിറക്കി. സ്‌കൂളിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് തുടര്‍ച്ചയായി നാലാം തവണയും കരനെല്‍ക്കൃഷിക്ക് കളമൊരുങ്ങുന്നത്. പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയന്തി വിത്തിറക്കലിന്റെ ഉദ്ഘാടനം നടത്തി.
കൃഷിവകുപ്പിന്റെ സൗജന്യ ബയോഗ്യാസ് ഉദ്ഘാടനം മണ്ണാര്‍ക്കാട് കൃഷി അസി. ഡയറക്ടര്‍ അബ്ദുല്‍ കരീം നിര്‍വഹിച്ചു. സ്‌കൂള്‍ പച്ചക്കറിത്തോട്ട നിര്‍മാണത്തിനുള്ള പച്ചക്കറിവിത്തിറക്കല്‍ അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഠത്തൊടി റഹ്മത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുത്തന്‍കോട്ട് ഉമ്മര്‍ അധ്യക്ഷത വഹിച്ചു. 
പി.ടി.എ. പ്രസിഡന്റ് സുധീര്‍ ഉമ്മര്‍, പി.പി. ഹംസക്കുട്ടി, സ്‌കൂള്‍ മാനേജര്‍ വി.ടി. ഹംസ, പി.കെ. അബ്ദുസലാം, പി. അബ്ദുല്‍ ബഷീര്‍, വി. ജയപ്രകാശ്, സീഡ് കണ്‍വീനര്‍ പി. ഷാനിര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.