പാവറട്ടി: ഉച്ചഭക്ഷണത്തിന് പച്ചക്കറിവിത്തുകള്‍ നട്ട് പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍ സീഡംഗങ്ങള്‍ കര്‍ഷകദിനം ആചരിച്ചു. പ്രത്യേകം തയ്യാറാക്കിയ വിത്തുകള്‍ ട്രേകളില്‍ പാകിയാണ് സീഡംഗങ്ങള്‍ കാര്‍ഷികവര്‍ഷത്തിന് തുടക്കമിട്ടത്. ജൈവരീതിയില്‍ തയ്യാറാക്കുന്ന പച്ചക്കറി വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചശേഷം മിച്ചം വരുന്നവ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിനിയോഗിക്കും. പാവറട്ടി പഞ്ചായത്തിലെ മികച്ച കര്‍ഷക വിദ്യാര്‍ത്ഥിയായ ആര്യ സരസനെ സീഡംഗങ്ങള്‍ അഭിനന്ദിച്ചു. സീഡിന്റെ നേതൃത്വത്തില്‍ എല്ലാ ആഴ്ചകളിലും പരിചയസമ്പന്നരായ കര്‍ഷകരുടെ നേതൃത്വത്തില്‍ ജൈവകൃഷി ബോധവത്കരണവും നല്‍കും. കര്‍ഷകദിനാചരണം കൃഷി ഓഫീസര്‍ കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അന്ന ആന്റണി അധ്യക്ഷത വഹിച്ചു.