ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനായി താമരക്കുളം
വി.വി.എച്ച്.എസ്.എസ്സില്‍ നടന്ന ബോധവത്കരണ പരിശീലന
പരിപാടി ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട്: ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള ബോധവത്കരണവുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് പോലീസ്. സ്‌കൂളിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സും ഇവരോടൊപ്പം ഇതിനായി കൈകോര്‍ക്കുന്നു. ഇതിനുവേണ്ടിയുള്ള ആദ്യഘട്ട പരിശീലനം സീഡ് പോലീസിനും സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിനും നല്‍കി. തുടര്‍ന്ന് ഇവര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. അമ്പലപ്പുഴ ബി.ഡി.ഒ. ആര്‍. വേണുഗോപാല്‍ സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഭക്ഷണശീലവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സും എടുത്തു. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ശാന്തി തോമസ്, എ.എന്‍. ശിവപ്രസാദ്, ലീന ശിവന്‍കുട്ടി, കെ.വി. രാജശേഖരന്‍, അഭിലാഷ് കുമാര്‍, റാഫി രാമനാഥ് തുടങ്ങിയര്‍ പ്രസംഗിച്ചു.