ഡെങ്കിപ്പനി: റാലിയും വീടുസന്ദര്ശനവുമായി സീഡ് പ്രവര്ത്തകര്

Posted By : ksdadmin On 14th August 2015


 

 
കാഞ്ഞങ്ങാട്: ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണവുമായി മേലാങ്കോട്ട് എ.സി.കണ്ണന് നായര് സ്മാരക ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്ത്തര്കര്‍ റാലിയും ഗൃഹസന്ദര്ശനവും നടത്തി. കൊതുകിനെ തുരത്തൂ ഡെങ്കിയെ അകറ്റൂ എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാര്ഡുകളുമായാണ് റാലി നടത്തിയത്. ഹെല്ത്ത് ഇന്‌സ്‌പെക്ടര് അജിത്ത് ഡെങ്കിപ്പനിയെക്കുറിച്ച് ക്ലാസെടുത്തു. പ്രഥമാധ്യാപകന് രവീന്ദ്രന് നായര് അധ്യക്ഷതവഹിച്ചു. സീഡ് കോ ഓര്ഡിനേറ്റര് പി.കുഞ്ഞിക്കണ്ണന്, രാജീവന്, കെ.വി.സുധ, എം.അനിത, തങ്കമണി എന്നിവര് സംസാരിച്ചു.