കാസര്‌കോട്: സ്‌കൂള്വളപ്പില് രൂക്ഷമായ തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്ക്ക് കുട്ടികളുടെ നിവേദനം. കാസര്‌കോട് മഡോണ യു.പി. സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് നിവേദനം നല്കിയത്. സ്‌കൂള് മതിലിന് പുറത്ത് മാലിന്യക്കൂമ്പാരമുള്ളതിനാലാണ് പരിസരത്ത് നായ്ക്കള് വര്ധിക്കുന്നത്. കഴിഞ്ഞവര്ഷം സ്‌കൂള്പരിസരം വൃത്തിയാക്കി ബോര്ഡുകള് സ്ഥാപിച്ചിരുന്നെങ്കിലും മാലിന്യംതള്ളുന്നത് തുടരുകയാണെന്നും വിദ്യാര്ഥികള് നിവേദനത്തില് പറഞ്ഞു.