പേരാവൂര്‍: മണത്തണ ജി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെയും മലയാള വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സ്‌കൂളില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വളര്‍ന്നുവരുന്ന തലമുറയെ തനത് നാടന്‍ ഭക്ഷണത്തിന്റെ പരമ്പരാഗത വഴിയിലേക്ക് തിരികെയെത്തിക്കാനാണ് സ്‌കൂളിലെ സീഡ് ക്ലബ്ബും ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളും ഭക്ഷ്യമേളയ്ക്ക് നേതൃത്വംനല്കിയത്.
ഒമ്പതാംക്ലാസ് മലയാള പാഠപുസ്തകത്തിലെ 'അന്നവിചാരം മുന്നവിചാരം' പാഠത്തിന്റെ പഠനപ്രവര്‍ത്തനത്തോടനുബന്ധിച്ചുനടന്ന തനതുവിഭവ നാടന്‍ ഭക്ഷ്യമേള വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്നുണ്ടാക്കി കൊണ്ടുവന്ന വ്യത്യസ്തങ്ങളായ നാടന്‍ വിഭവങ്ങള്‍കൊണ്ട് ശ്രദ്ധേയമായി.
ഭക്ഷ്യമേള പ്രഥമാധ്യാപകന്‍ സി.കെ.സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.രാധാകൃഷ്ണന്‍, വി.കെ.ഈസ, കെ.വി.സജി, കെ.ആര്‍.തങ്കച്ചന്‍, പി.എം.കേശവന്‍, എസ്.എസ്.ബീന, എം.നിരഞ്ജന എന്നിവര്‍ സംസാരിച്ചു.