നടീല്‍ ഉത്സവവും ജാഥയും

Posted By : knradmin On 13th August 2015


 

 
പരിയാരം: കണ്ണൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയുടെ പ്രചാരണാര്‍ഥം പരിയാരം ഉറുസുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടീല്‍ ഉത്സവവും വിളംബരജാഥയും നടത്തി. നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കല്യാശ്ശേരി മണ്ഡലം എം.എല്‍.എ. ടി.വി.രാജേഷ്  നിര്‍വഹിച്ചു. 
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, കാര്‍ഷികമേഖലയെ രക്ഷിക്കുക, മണ്ണിനെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സീഡ് ക്ലബ്ബിലെ നൂറുകണക്കിന് കുട്ടികള്‍ നിശ്ചലദൃശ്യത്തിന്റെ അകമ്പടിയോടെ പിലാത്തറ ടൗണില്‍ വിളംബര ജാഥ നടത്തി. സ്‌കൂളിലെ പ്രഥമാധ്യാപിക സിസ്റ്റര്‍ ഷെറിന്‍ തോമസ്, ശ്രീമതി ബിന്ദു സുരേന്ദ്രനാഥ്, ശ്രീമതി സന്ധ്യ സഹദേവന്‍, ജാന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.