പഴയങ്ങാടി: വെങ്ങര പ്രിയദര്‍ശിനി യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിരോഷിമനാഗസാക്കി ദിനങ്ങളുടെ ഓര്‍മ പുതുക്കി. യുദ്ധക്കെടുതികളെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ ഫോട്ടോപ്രദര്‍ശനം നടന്നു. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി വൃക്ഷത്തൈകള്‍ നട്ടു. റെയ്ച്ചല്‍ കാഴ്‌സണ്‍ ഇക്കോ ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
പ്രഥമാധ്യാപിക കെ.വി.ഗീതാമണി ഉദ്ഘാടനംചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഭാഗ്യലക്ഷ്മി, കെ.വി.ശ്യാമള, സി.കെ.രാജശ്രീ, കെ.പ്രിയങ്ക എന്നിവര്‍ സംസാരിച്ചു.