ചത്തിയറ സ്കൂള്‍ സീഡ്ക്ലബ്ബിന്റെ "അശരണര്‍ക്കൊരു കൈത്താങ്ങ്' പദ്ധതി തുടങ്ങി

Posted By : Seed SPOC, Alappuzha On 13th August 2013


 
ചാരുംമൂട്: ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സഞ്ജീവനി സീഡ്ക്ലബ്ബിന്റെ "അശരണര്‍ക്കൊരു കൈത്താങ്ങ്' പദ്ധതിക്ക് തുടക്കമായി. താമരക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികളില്‍നിന്ന് സീഡ്ക്ലബ്ബ് അംഗങ്ങള്‍ ശേഖരിക്കുന്ന പിടിയരി അവശത അനുഭവിക്കുന്നവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
സ്കൂള്‍ നില്‍ക്കുന്ന വാര്‍ഡ് ഉള്‍പ്പെടെ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍നിന്നുള്ള അഞ്ചുപേര്‍ക്ക് മാസം 10 കിലോഗ്രാം അരി വീതം ഒരുവര്‍ഷം നല്‍കാനാണ് സീഡ് ക്ലബ്ബിന്റെ തീരുമാനം.
 
   ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാധാകൃഷ്ണനുണ്ണിത്താന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 
    
     സ്കൂള്‍ മാനേജര്‍ രുക്മിണിയമ്മ, പ്രിന്‍സിപ്പല്‍ കെ.എന്‍.ഗോപാലകൃഷ്ണന്‍, ടീച്ചര്‍ ഇന്‍ചാര്‍ജ് എ.കെ.ബബിത, പി.ടി.എ.പ്രസിഡന്റ് എസ്.വൈ.ഷാജഹാന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബീഗം കെ.രഹ്‌ന, അധ്യാപകരായ ജി.വേണു, കെ.എന്‍.അശോക്കുമാര്‍, സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.