കോണത്തുകുന്ന്: കര്‍ക്കടക മാസാചരണത്തോടനുബന്ധിച്ച് വള്ളിവട്ടം ഗവ. സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ആരോഗ്യം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ പഠന ക്ലാസ് നടത്തി. കര്‍ക്കടക മാസത്തില്‍ ഇലക്കറികളുടെ പ്രാധാന്യം, അനുഷ്ഠിക്കേണ്ട ആരോഗ്യ ശീലങ്ങള്‍, ഉപവാസത്തിന്റെ മേന്മ, അസുഖങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയില്‍ ഡോ. ഹൃദ്യ എസ്. ക്ലാസെടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ റാഷ്‌നി, അദ്ധ്യാപികയായ അനിത, വിദ്യാര്‍ത്ഥികളായ അനിഷ, ശരത്ത്, വന്ദന, ഐശ്വര്യ ലക്ഷ്മി, കൃഷ്‌ണേന്ദു, അനന്തുകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.