വിളംബരഘോഷയാത്രയും വിത്ത് നടീലും

Posted By : knradmin On 11th August 2015


 

 
 
ഏറ്റുകുടുക്ക: ആഗസ്ത് 16 മുതല്‍ 26 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റുകുടുക്ക എ.യു.പി.സ്‌കൂളില്‍ ഹരിത ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ വിളംബരജാഥയും വിത്തുനടീലും നടന്നു. വിഷമില്ലാത്ത ആഹാരം നാടിന്റെ ആവശ്യം, ആരോഗ്യത്തിന് ജൈവകൃഷി, കര്‍ഷകര്‍ നാടിന്റെ സമ്പത്ത്, കേരളം സമ്പൂര്‍ണ ജൈവകൃഷിയിലേക്ക് തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കുട്ടികള്‍ വിളംബരജാഥ നടത്തി. 
തുടര്‍ന്ന് പച്ചക്കറികൃഷിക്കായ് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് വിഷവിമുക്ത പച്ചക്കറിക്കൃഷിയുടെ വിത്ത് നടീല്‍ മാത്തില്‍ കൃഷിഭവനിലെ കൃഷിഓഫീസര്‍ രസ്‌ന കെ.പി.യും വാര്ഡ് മെമ്പര്‍ വി.വി.മല്ലികയും ചേര്‍ന്ന് നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് രജിന എം.വി., ഫീല്‍ഡ് സ്റ്റാഫ് ബിന്ദു സി., സരിത എം., സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, പ്രഥമാധ്യാപിക സി.ശ്രീലത എന്നിവര്‍ നേതൃത്വംനല്കി.