കണ്ണൂര്‍: വാരം യു.പി. സ്‌കൂളില്‍ കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി കാര്‍ഷിക ക്ലബ്ബിന്റെയും സീഡ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ചക്കമഹോത്സവം സംഘടിപ്പിച്ചു. നാടന്‍പ്ലാവിന്‍ തൈ വിതരണവും നടത്തി. മാതൃഭൂമിയില്‍ ചക്കയെക്കുറിച്ചു വന്ന പരമ്പരയായിരുന്നു പരിപാടിയുടെ പ്രചോദനം.
ചക്കകൊണ്ടുള്ള എരിശ്ശേരി, ഉണ്ണിയപ്പം, അച്ചാര്‍, ചക്കവട, ഹല്‍വ, ചക്കക്കുരുപ്പുട്ട് തുടങ്ങി അറുപതോളം വിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി. എളയാവൂര്‍ പഞ്ചായത്ത് കൃഷിഓഫീസര്‍ അജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഉമേഷ്ബാബു അധ്യക്ഷനായിരുന്നു. നാടന്‍പ്ലാവിന്‍തൈ വിതരണം പി.ടി.എ. പ്രസിഡന്റ് ടി.കെ.അനി നിര്‍വഹിച്ചു.
ജാക്ക് ഫ്രൂട്ട് ലവേഴ്‌സ് ഫോറം സെക്രട്ടറി എം.കെ.രൂപ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍, സ്മിത എം. എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപിക കെ.പി.ലളിത സ്വാഗതവും സീഡ് കോഓര്‍ഡിനേറ്റര്‍ കെ.സുരേഷ് നന്ദിയും പറഞ്ഞു.