മട്ടന്നൂര്‍: മാതൃഭൂമി സീഡ് സേനയുടെ സ്വപ്നമരം നടല്‍ പരിപാടി ശ്രദ്ധേയമായി.
മട്ടന്നൂരിലെ പോലീസ് േസ്റ്റഷനുമുന്നിലായി നിര്‍മിച്ച ഗാന്ധിപ്രതിമയുടെ അനാവരണച്ചടങ്ങിനൊപ്പം നടന്ന മുന്‍രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായുള്ള സ്വപ്നമരം നടല്‍ പരിപാടിയുടെ ഭാഗമായാണ് സീഡംഗങ്ങളുടെ പ്രവര്‍ത്തനം.
മട്ടന്നൂര്‍ പരിയാരം യു.പി. സ്കൂളിലെ സീഡംഗങ്ങളാണ് പരിപാടിയുടെ ഭാഗമായത്. ഹരിതനിറത്തിലുള്ള ഷര്‍ട്ടണിഞ്ഞ 12 കുട്ടികളാണ് സ്റ്റുഡന്റ് പോലീസിനൊപ്പം രംഗത്തെത്തിയത്.
മട്ടന്നൂര്‍, ഇരിക്കൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കുപുറമെ, സര്‍ക്കിള്‍ പരിധിയിലെ 34 സ്കൂളുകളിലും സ്വപ്നമരം പരിപാടി നടപ്പാക്കും. മാതൃഭൂമി സീഡ് പരിപാടികളുമായി സഹകരിക്കുന്നുണ്ട്.
കണ്ണൂര്‍ ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ കെ.ബിജുവിന്റെ നേതൃത്വത്തിലാണ് വൃക്ഷത്തൈകള്‍ എത്തിക്കുന്നത്.