ഔഷധക്കൂട്ടായ്മയും പഠനക്‌ളാസും

Posted By : knradmin On 11th August 2015


 

 
 കണ്ടോന്താര്‍: മാതൃഭൂമി സീഡ് ക്‌ളബ്ബും പരിയാരം ഔഷധിയും ചേര്‍ന്ന് കണ്ടോന്താര്‍ ഇടമന യു.പി. സ്‌കൂളില്‍ ഔഷധക്കൂട്ടായ്മയും പഠനക്‌ളാസും നടത്തി. ആയുര്‍വേദ വൈദ്യന്‍ രാമകൃഷ്ണന്‍ വെള്ളോറ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി മുറികൂട്ടി, രാമച്ചം, കരിംകുളത്തി, കരിനിച്ചില്‍, കൂവളം, കരിങ്ങാലി, വാരംമടക്കി തുടങ്ങി ഇരുപതോളം ഇനം ഔഷധസസ്യങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി.
തുളസിയുടെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞ് ഒരുവീട്ടില്‍ ഒരുതുളസി എന്ന പദ്ധതിക്കും തുടക്കംകുറിച്ചു. ഔഷധവീര്യത്തെക്കുറിച്ചും ഔഷധസേവയെക്കുറിച്ചും വൈദ്യര്‍ ക്‌ളാസെടുത്തു. പ്രഥമാധ്യാപിക പി.ഉഷ അധ്യക്ഷയായിരുന്നു. ഇ.ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സീഡ് കോഓര്‍ഡിനേറ്റര്‍ ടി.കെ.ദാമോദരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. പി.ശ്രീകല, ശ്രീജി, ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.