പറക്കോട്: വറ്റാത്ത സ്നേഹത്തിന്റെ പ്രതീകമായി, സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി ഇനി ഞങ്ങളുണ്ടെന്ന സന്ദേശം നല്കി തേപ്പുപാറ ജീവമാതാ കാരുണ്യ ഭവനിലേക്ക് ഓണക്കോടിയും ഭക്ഷണവുമായി പറക്കോട് പി.ജി.എം.ഗേള്‍സ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തകരെത്തി. ആരോരും സംരക്ഷിക്കാനില്ലാത്ത നിര്‍ദ്ധനരും നിരാലംബരുമായ രോഗികള്‍, ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ആശ്വാസമായാണ് കാരുണ്യ ഭവനിലേക്ക് സീഡംഗങ്ങള്‍ വന്നത്. ഇനിയുള്ള ഒരാഴ്ച കാരുണ്യ ഭവനിലെ അന്തേവാസികള്‍ക്ക് പറക്കോട് പി.ജി.എം.ഗേള്‍സ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തകരുടെ വകയാണ് ഉച്ചഭക്ഷണം. സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.അനിത, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീലത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.ചിന്തു, ജി.റാണി, ആര്.വിജയകുമാര്‍, സിജുരാജ് എന്നിവര്‍ നേതൃത്വം നല്കി.