ദുരിതാശ്വാസത്തിനായി ചെപ്ര എസ്.എ. ബി.യു.പി.എസ്സിന്റെ ഒരുകൈ സഹായം

Posted By : klmadmin On 13th August 2013


 കൊട്ടാരക്കര: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി സീഡിന്റെ ഒരുകൈ സഹായം. ചെപ്ര എസ്.ഐ.ബി.യു.പി. സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് കാലവര്‍ഷത്തില്‍ ജീവിതം ദുരന്തമായവരുടെ കണ്ണീരൊപ്പാനായി കൈകോര്‍ത്തത്. വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നുമായി ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ചെപ്ര പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപിക മണിയമ്മ തുക പോസ്റ്റ് മിസ്ര്ടസ് ജി.സരസ്വതിയമ്മയെ ഏല്പിച്ചു. പി.ടി.എ. പ്രസിഡന്റ് അജയകുമാറിന്റെ അധ്യക്ഷതയില്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്.ഷിജുകുമാര്‍, സി.മുരളീധരന്‍ പിള്ള, കെ.എസ്.അമ്പിളി, വി.പ്രഭാവതി, സുമ പി.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ എസ്.അമ്പിളി, എല്‍.വി.ആശ, സി.ലതാദേവി വിദ്യാര്‍ഥികളായ അനന്തു, അപര്‍ണ്ണ, അര്‍ജുന്‍, ശ്രീലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.