കുറുമുള്ളൂര്‍: ഗുരുഭൂതന്മാരില്നിന്നു നേരിട്ട് അറിവു ശേഖരിക്കുന്ന 'സാഫല്യം' പരിപാടിക്ക് കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലൂക് സ്കൂളില്‍ തുടക്കമായി. സംഗീതസംവിധായകന് എം.കെ.അര്‍ജുനനില്‍നിന്ന് അനുഭവങ്ങള്‍ പങ്കുെവച്ചുകൊണ്ടാണ് പദ്ധതിക്കു തുടക്കമിട്ടത്.
കലാ, സാഹിത്യ, സാംസ്കാരിക രംഗത്തുള്ള പ്രമുഖരില്‍നിന്ന് അനുഭവങ്ങള്‍ ശേഖരിക്കാന്‍ കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് പഠനയാത്ര നടത്തുന്നത്. നാടിന്റെ സാംസ്കാരികസമ്പത്തും പാരമ്പര്യവും വരുംതലമുറയ്ക്കുകൂടി ഉപകാരപ്പെടുംവിധം രേഖപ്പെടുത്തിവയ്ക്കുകയാണിവര്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്, വിവേകാനന്ദ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.