രാജപുരം: ഭൂമിക്ക് പച്ചപ്പിന്റെ തണലൊരുക്കി സീഡ് കുട്ടികള്‍. താപം കുറയ്ക്കാനും അന്തരീക്ഷം മാലിന്യമുക്തമാക്കാനും കഴിവുണ്ടെന്ന് പറയപ്പെടുന്ന ലക്ഷ്മിതരു സ്കൂള്‍ മുറ്റത്തും വീടുകളിലും നട്ടുപിടിപ്പിച്ചാണ് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ ഭൂമിയെ കാക്കാനായി തുടക്കമിട്ടത്.
തൈകള്‍ നട്ടുനനച്ച് പരിപാലിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുത്തു. പരിസ്ഥിതിപ്രവര്‍ത്തകന്‍ ഐറിഷ് വത്സമ്മ പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് ക്ലാസെടുത്തു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജീവ, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സീമ, കെ.എസ്.ഷീജ എന്നിവര്‍ നേതൃത്വംനല്കി.