തൃക്കൂര്: സര്‍വ്വോദയ ഹൈസ്കൂളില്‍ കര്‍ക്കടക മാസാചരണത്തോടനുബന്ധിച്ച് സീഡ് പദ്ധതിയുടെ ഭാഗമായി ഔഷധസസ്യ പ്രദര്‍ശനവും ഇലവിഭവങ്ങള്‍ പരിചയപ്പെടുത്തലും നടന്നു. ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് ഇ.ആര്. തുഷാരിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ ക്ലാസ് തലത്തില്‍ ഔഷധസസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉപയോഗങ്ങള്‍ വിവരിക്കുകയും ചെയ്തു. വിവിധതരം ഇലകള്‍ ഉപയോഗിച്ച് തോരന്‍, പലഹാരങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്. ഗീത, മൃദു ദാസ് ഇ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പി.ടി.എ. പ്രസിഡന്റ് കെ.എം. ചന്ദ്രന്, എം.പി.ടി.എ. പ്രസിഡന്റ് ആശാേഗാപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.